വാഷിങ്ടണ്‍: നിരവധി കാരണങ്ങള്‍ കൊണ്ട് യുഎസ് പ്രസിഡന്റ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ശ്രദ്ധേയമാണ്. 1836 മുതല്‍ സിറ്റിങ് വൈസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് മാത്രമാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1988ലായിരുന്നു അത്. ഇത്തവണ കമല ഹാരിസ് വിജയിക്കുകയാണെങ്കില്‍ അതുകൊണ്ട് തന്നെ അത് ചരിത്രമാകും. 1960 ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍, 1968ല്‍ ഹ്യൂബര്‍ട്ട് ഹംഫ്രി, 2000ല്‍ അല്‍ ഗോര്‍ എന്നീ സിറ്റിങ് വൈസ് പ്രസിഡന്റുമാര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. യുദ്ധവും ടെലിവിഷന്‍ സംവാദങ്ങളും ഒക്കെ അവരുടെ പരാജയത്തിന് കാരണമായി.
1988ല്‍ മസാച്യുസെറ്റ്‌സ് ഗവര്‍ണറായിരുന്ന ഡെമോക്രാറ്റിന്റെ മൈക്കല്‍ ഡുകാക്കിസ് ആയിരുന്നു ജോര്‍ജ് ഡബ്ല്യു ബുഷിന്റെ എതിര്‍ സ്ഥാനാര്‍ഥി. ഉറച്ച സമ്പദ് വ്യവസ്ഥ, ശീതയുദ്ധത്തില്‍ കാര്യക്ഷമമായ ഇടപെടല്‍, ജനപ്രിയനായ വൈസ് പ്രസിഡന്റ് എന്നിവ ബുഷിനെ സഹായിച്ചു. അന്നത്തെ പ്രസിഡന്റായിരുന്ന റോണള്‍ഡ് റീഗനും ബുഷിന് പിന്തുണ നല്‍കി ഒപ്പം പ്രവര്‍ത്തിച്ചു. ഇതും വിജയത്തിന് അനുകൂല ഘടകമായി. കാലിഫോര്‍ണിയ, മിഷിഗണ്‍, ന്യൂജേഴ്‌സി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ബുഷിന് വേണ്ടി സംസാരിച്ചു. ഇതും ബുഷിന്റെ വിജയത്തിന് സഹായകമായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതോടെയാണ് വൈസ് പ്രസിഡന്റായ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നത്. ചിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ കമല ഹാരിസ് പാര്‍ട്ടിയുടെ ഔദ്യോഗിക നോമിനേഷന്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തവണ കമല ഹാരിസ് ജയിച്ചാല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും പ്രസിഡന്റാവുകയും ചെയ്ത ജോര്‍ജ് ഡബ്ലു ബുഷിന്റെ പിന്‍ഗാമിയാകും. കമല ഹാരിസിന് പൂര്‍ണ പിന്തുണയുമായി ജോ ബൈഡനും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ട്. പെന്‍സില്‍ വാനിയയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇരുവരും ഒരുമിച്ച് വേദിയിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ