ദമാം: സൗദി അറേബ്യയിലെ ദമാം അല്‍കോബാര്‍ തുഖ്ബയില്‍ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ത്രിക്കരുവ സ്വദേശി അനൂപ് മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനൂപ് മോഹനനെ തൂങ്ങി മരിച്ച നിലയിലും രമ്യയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ അഞ്ചു വയസ്സുള്ള മകള്‍ ആരാധ്യയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അനൂപ് മോഹനനെയും അതിനടുത്തുള്ള കട്ടിലില്‍ മരിച്ചുകിടക്കുന്ന രമ്യമോളുടെയും മൃതദേഹങ്ങള്‍ കണ്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തുഖ്ബ സനാഇയയില്‍ ഡെന്റിങ്, പെയിന്റിങ് വര്‍ക് ഷോപ് നടത്തുകയായിരുന്ന അനൂപ് വര്‍ഷങ്ങളായി ഇവിടെ കുടുംബവുമായി താമസിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോള്‍ അമ്മ രണ്ട് മൂന്ന് ദിവസമായി കട്ടിലില്‍ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പറഞ്ഞതെന്നാണ് വിവരം. തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചു ഈ കുഞ്ഞിന്റെ ജീവനെടുക്കാനും ശ്രമം നടത്തിയതായും സൂചനയുണ്ട്. പിന്നീട് അച്ഛന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതോടെ കുഞ്ഞു വീണ്ടും കരയുകയായിരുന്നു.
അമ്മയുടെ മരണം നേരത്തെ നടന്നിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ രമ്യയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ അന്ന് അറിയാനാകുവെന്ന് അല്‍കോബാര്‍ പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ