ന്യൂഡല്‍ഹി: ഒക്‌ടോബറില്‍ പാകിസ്ഥാനിലെ ഇസ്‌ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ് സി ഒ) നേതാക്കളുടെ യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. യോഗത്തിലേക്ക് മോദിയെ ക്ഷണിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച്ച് അറിയിച്ചു.
ഒക്ടോബര്‍ 15-16 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിലെ നേതാക്കന്‍മാരെ ക്ഷണിച്ചിട്ടുണ്ടെന്നും മുംതാസ് സഹ്റ അറിയിച്ചു. എസ്സിഒ യോഗത്തില്‍ പങ്കെടുക്കുമെന്ന് ചില രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളാണെന്നത് പിന്നിട് അറിയിക്കുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എസ് സി ഒ ഉച്ചകോടിക്ക് മുന്നോടിയായി മന്ത്രിതല യോഗവും എസ് സി ഒ അംഗരാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, മാനുഷിക സഹകരണം എന്നിവയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗങ്ങളും നടക്കും.
ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നി രാജ്യങ്ങളാണ് എസ് സി ഒയിലുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ