'യുഎസില്‍ ഇനി ആണും പെണ്ണും മാത്രം; ട്രാന്‍സ്‌ജെന്‍ഡര്‍ 'ഭ്രാന്ത്' അവസാനിപ്പിക്കും'; നയം പ്രഖ്യാപിച്ച് ട്രംപ്

സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ പുറത്താക്കും.
Donald Trump
ഡോണള്‍ഡ് ട്രംപ്ഫയല്‍ ചിത്രം
Updated on

വാഷിങ്ടണ്‍: ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഇനി യുഎസില്‍ ഉണ്ടാവുകയുള്ളൂവെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീയും പുരുഷനുമെന്ന രണ്ട് ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ട്രാന്‍സ് ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കുന്നതിനുള്ള ഉത്തരവുകളില്‍ ഒപ്പിടും. സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ പുറത്താക്കും. കുട്ടികളുടെ ചേലാകര്‍മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ പുതിയ തീരുമാനം യുഎസ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രസംഗത്തില്‍ ട്രംപ് വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.

കുടിയേറ്റ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും പാനമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. യുക്രൈയിനിലെ യുദ്ധം അവസാനിപ്പിക്കുമെന്നും മൂന്നാം ലോകമഹായുദ്ധം തടയുമെന്നും ട്രംപ് പ്രസംഗത്തില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com