'അന്തരീക്ഷത്തില്‍ നിറഞ്ഞ് വന്ദേ മാതരം'; ഓസ്ട്രിയയില്‍ മോദിക്ക് ഉജ്ജ്വല സ്വീകരണം- വീഡിയോ

രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ഓസ്ട്രിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം
prime minister narendra modi in austria
മോദിയെ വന്ദേ മാതരം ആലപിച്ച് സ്വീകരിക്കുന്ന ഓസ്ട്രിയൻ കലാകാരന്മാർപിടിഐ

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ഓസ്ട്രിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. വന്ദേ മാതരം മുഴങ്ങിയ അന്തരീക്ഷത്തിലാണ് മോദിയെ ഹോട്ടലിലേക്ക് സ്വാഗതം ചെയ്തത്. ഓസ്ട്രിയന്‍ കലാകാരന്മാര്‍ വന്ദേ മാതരം പാടുന്നതും മോദി അവരെ അഭിനന്ദിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.

വിയന്നയിലെ റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ എത്തിയ പ്രധാനമന്ത്രിയെ ഹോട്ടലില്‍ വച്ച് ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് മോദിയെ സ്വാഗതം ചെയ്ത് കൊണ്ട് ഓസ്ട്രിയന്‍ കലാകാരന്മാര്‍ ചേര്‍ന്ന് വന്ദേമാതരം ആലപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

41 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. 1983ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദര്‍ശിച്ചത്. ഏറെ പ്രത്യേകതകള്‍ ഉള്ളത് എന്ന അര്‍ഥത്തില്‍ 'സ്‌പെഷ്യല്‍ വണ്‍' എന്നാണ് ഓസ്ട്രിയയില്‍ എത്തിയതായി അറിയിച്ച് മോദി എക്‌സില്‍ കുറിച്ചത്. ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമറുമായും ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹവുമായും മോദി ഉന്നതതല ചര്‍ച്ചകള്‍ നടത്തും.

പ്രധാനമന്ത്രിയും ചാന്‍സലറും ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുരാജ്യങ്ങള്‍ തമ്മില്‍ പങ്കിട്ട മൂല്യങ്ങള്‍ എക്കാലത്തെയും മികച്ച പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയാണെന്ന് ഓസ്ട്രിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഞായറാഴ്ച പറഞ്ഞു.

prime minister narendra modi in austria
എന്‍ഡിഎയും ഇന്ത്യാ മുന്നണിയും നേര്‍ക്കുനേര്‍; 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com