'എന്റെ ഹൃദയം മന്ത്രിക്കുന്നു, സ്റ്റാര്‍ലൈനര്‍ ഞങ്ങളെ മടക്കിക്കൊണ്ടുവരും'; ബഹിരാകാശത്ത് നിന്ന് സുനിത വില്യംസിന്റെ തത്സമയ വാര്‍ത്താസമ്മേളനം- വീഡിയോ

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും
 Sunita Williams
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വാർത്താസമ്മേളനം നടത്തുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും സ്ക്രീൻഷോട്ട്

വാഷിങ്ടണ്‍: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ തന്നെ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ഇരുവരും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബുധനാഴ്ച നടത്തിയ തത്സമയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ജൂണ്‍ അഞ്ചിനാണ് ഇരുവരും പുതിയ ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. ഏകദേശം ഒരാഴ്ച തങ്ങി തിരിച്ചുവരാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്റര്‍ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കയാത്ര മാറ്റിവെയ്ക്കുകയായിരുന്നു. എന്ന് തിരിച്ചുവരും എന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് സ്റ്റാല്‍ലൈനര്‍ പേടകത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് ഇരുവരും രംഗത്തുവന്നത്.

സ്റ്റാര്‍ലൈനര്‍ ടീമിലും ബഹിരാകാശ പേടകത്തിലും ഇപ്പോഴും വിശ്വാസമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ്, തങ്ങള്‍ക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ഇരുവരും മറുപടി നല്‍കിയത്. 'ബഹിരാകാശ പേടകം ഞങ്ങളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്ന് എന്റെ ഹൃദയം മന്ത്രിക്കുന്നു'- സുനിത വില്യംസ് പറഞ്ഞു. തിരിച്ചുവരവിന് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ജൂലൈ അവസാനം ഭൂമിയിലേക്ക് മടങ്ങിയെത്താന്‍ അവര്‍ നോക്കുകയാണെന്ന് നാസ അധികൃതര്‍ ബുധനാഴ്ച പറഞ്ഞു.

മൂത്രം വീണ്ടും കുടിവെള്ളമാക്കി മാറ്റുന്ന മെഷീനിലെ പമ്പ് മാറ്റുക, മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയില്‍ ജീന്‍ സീക്വന്‍സിങ് പോലുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക തുടങ്ങിയ ജോലികള്‍ ചെയ്തുകൊണ്ട് ഐഎസ്എസില്‍ സമയം ആസ്വദിക്കുന്നത് തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഐഎസ്എസില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന് വേണ്ടി അവര്‍ സ്റ്റാര്‍ലൈനറിനെ 'സുരക്ഷിത സങ്കേതം' എന്ന നിലയില്‍ പരീക്ഷിക്കുകയും നാല് ആളുകള്‍ ഉള്ളിലായിരിക്കുമ്പോള്‍ അതിന്റെ ലൈഫ് സപ്പോര്‍ട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കുകയും ചെയ്തു.

 Sunita Williams
ഇതാണ് പുതിയ ചരിത്രം; ലോകത്തെ ആദ്യ എഐ വിശ്വസുന്ദരി കിരീടം ചൂടി കെന്‍സ ലെയ്‌ലി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com