വളര്‍ത്തുനായയുടെ ആക്രമണം; തൊട്ടിലില്‍ കിടന്നുറങ്ങിയ ആറുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

യയില്‍ നിന്ന് ഇതിന് മുമ്പ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആക്രമണത്തിന് കാരണമെന്തെന്ന് അറിയില്ലെന്നും കുട്ടിയുടെ മാതാപിതാക്കളായ ക്ലോയും മാര്‍ക്ക് മന്‍സൂരും പറഞ്ഞു.
six Month-Old US Boy Dies After Pet Husky Attacks
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യംപ്രതീകാത്മക ചിത്രം

വാഷിങ്ടണ്‍: അമേരിക്കയില്‍ വളര്‍ത്തു നായയുടെ ആക്രമണത്തില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൊട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ അപ്രതീക്ഷിതമായി നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തെ തുടര്‍ന്ന് ആറ് ദിവസമായി ചികിത്സയിലായിരുന്ന എസ്ര മന്‍സൂറാണ് മരണത്തിന് കീഴടങ്ങിയത്.

മസ്തിഷ്‌ക രക്തസ്രാവവും മസ്തിഷ്‌ക വീക്കവും മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. നായയില്‍ നിന്ന് ഇതിന് മുമ്പ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആക്രമണത്തിന് കാരണമെന്തെന്ന് അറിയില്ലെന്നും കുട്ടിയുടെ മാതാപിതാക്കളായ ക്ലോയും മാര്‍ക്ക് മന്‍സൂരും പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

six Month-Old US Boy Dies After Pet Husky Attacks
യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ ഫോര്‍മുലയുമായി ബൈഡന്‍, മൂന്നുഘട്ടങ്ങള്‍; ആദ്യം സമ്പൂര്‍ണ വെടിനിര്‍ത്തല്‍

ഇവരുടെ വീട്ടില്‍ രണ്ട് വളര്‍ത്ത് നായകളാണ് ഉണ്ടായിരുന്നത്. ആക്രമണത്തിന് കാരണക്കാരനായ നായയെ പ്രാദേശിക മൃഗ കേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ നോക്സ് കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം കുഞ്ഞിന്റെ ഓര്‍മ്മക്കായി ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യുന്നതായി കുടുംബം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com