പാകിസ്ഥാനില്‍ സ്‌ഫോടനം; 12 മരണം

അറുപതില്‍ അധികം ആളുകള്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
Blast in Pakistan's Hyderabad claims 12 lives
പാകിസ്ഥാനില്‍ സ്‌ഫോടനം; 12 മരണംഅറുപതില്‍ അധികം ആളുകള്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

ലാഹോര്‍: പാകിസ്ഥാനിലെ ഹൈദരബാദിലെ ഗ്യാസ് സിലിണ്ടര്‍ ഫില്ലിങ് ഷോപ്പിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചു. നീറുങ്കോട്ട് യുസി-8ലെ മിര്‍ നബി ബക്സ് ടൗണ്‍ റോഡിനോട് ചേര്‍ന്നുള്ള സച്ചാ ബച്ചാ ഹോസ്പിറ്റലിന്റെ താഴത്തെ നിലയിലുള്ള എല്‍പിജി സിലിണ്ടര്‍ ഫില്ലിങ് കടയിലാണ് പൊട്ടിത്തെറിയുണ്ടായത്.

അറുപതില്‍ അധികം ആളുകള്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ലിയാഖത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും നിരവധി പേരെ വിദഗ്ധ ചികിത്സയ്ക്കായി കറാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. അതില്‍ ഏഴുപേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും യുവാക്കളാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി, ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. സ്‌ഫോടനത്തിന്റെ കുടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Blast in Pakistan's Hyderabad claims 12 lives
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 30 വർഷത്തിനിടെ ആദ്യമായി ഭൂരിപക്ഷം നഷ്ടമായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com