93ാം വയസില്‍ മര്‍ഡോക്കിന് അഞ്ചാം വിവാഹം; വധു 67കാരി എലീന

മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ ഒരുക്കിയ കുടുംബവിരുന്നില്‍ വച്ചാണ് ആദ്യമായി മര്‍ഡോക് സുക്കോവയെ കണ്ടുമുട്ടുന്നത്. മാര്‍ച്ചിലായിരുന്നു വിവാഹനിശ്ചയം.
93ാം വയസില്‍ മര്‍ഡോക്കിന് അഞ്ചാം വിവാഹം
93ാം വയസില്‍ മര്‍ഡോക്കിന് അഞ്ചാം വിവാഹംഎക്സ്

വാഷിങ്ടണ്‍: മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാം തവണയും വിവാഹിതനായി. 93കാരനായ മര്‍ഡോക്കിന്റെ അഞ്ചാം ഭാര്യ റഷ്യന്‍ സ്വദേശിയായ 67 കാരിയായ എലീന സുക്കോവാണ്. ശനിയായ്‌ഴ്ചയായിരുന്നു വിവാഹം. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിരുന്നു വിവാഹ ചടങ്ങുകള്‍. ചടങ്ങില്‍ യുഎസ് ഫുട്‌ബോള്‍ ടീം ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സിന്റെ ഉടമ റോബര്‍ട്ട് കെ ക്രാഫ്റ്റ്, ന്യൂസ് കോര്‍പ്പറേഷന്റെ സിഇഒ റോബര്‍ട്ട് തോംസണ്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. റിട്ടയേര്‍ഡ് മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയുടെയും രണ്ടാം വിവാഹമാണിത്. ശതകോടീശ്വരനും ഊര്‍ജ നിക്ഷേപകനുമായ അലക്സാണ്ടര്‍ സുക്കോവായിരുന്നു മുന്‍ ഭര്‍ത്താവ്. സംരംഭകയും സാമൂഹ്യപ്രവര്‍ത്തകയുമായ ദാഷ സുക്കോവ് ഇവരുടെ മകളാണ്. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ ഒരുക്കിയ കുടുംബവിരുന്നില്‍ വച്ചാണ് ആദ്യമായി മര്‍ഡോക് സുക്കോവയെ കണ്ടുമുട്ടുന്നത്. മാര്‍ച്ചിലായിരുന്നു വിവാഹനിശ്ചയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1956-ല്‍ ഓസ്ട്രേലിയന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ പട്രീഷ്യ ബുക്കറെയാണ് മര്‍ഡോക്കിന്റെ ആദ്യഭാര്യ. 1960-ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവര്‍ത്തകയായ അന്ന ടൊര്‍വിനെ വിവാഹം കഴിച്ചു. 1999-ല്‍ വിവാഹമോചനം നേടി. വെന്‍ഡി ഡെംഗായിരുന്നു മൂന്നാംഭാര്യ. 2013-ല്‍ ഇവരുമായും വേര്‍ പിരിഞ്ഞു. 2016-ല്‍ മോഡലും നടിയുമായ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021-ല്‍ ഈ ബന്ധവും അവസാനിച്ചു. അഞ്ച് വിവാഹങ്ങളിലായി മര്‍ഡോക്കിന് ആറ് മക്കളുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് മര്‍ഡോക്ക് ഫോക്‌സ് ആന്‍ഡ് ന്യൂസ് കോര്‍പിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്.

93ാം വയസില്‍ മര്‍ഡോക്കിന് അഞ്ചാം വിവാഹം
എയര്‍ ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു, വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com