എയര്‍ ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു, വിഡിയോ

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു
Planes Collide At Portugal Air Show Video
എയര്‍ ഷോയ്ക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു, വിഡിയോ എക്‌സ്

ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ എയര്‍ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. സ്പാനിഷ് പൗരനായ പൈലറ്റാണ് മരിച്ചത്.അപകടത്തില്‍ രണ്ടാമത്തെ വിമാനത്തിലെ പോര്‍ച്ചുഗീസ് പൗരത്വമുള്ള പൈലറ്റിന് നിസാര പരിക്കേറ്റു. തെക്കന്‍ പോര്‍ച്ചുഗലില്‍ പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവം.

എയര്‍ ഷോയില്‍ ആറ് വിമാനങ്ങള്‍ ഉള്‍പ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്‌ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാമത്തെ വിമാനത്തിന് കൃത്യമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Planes Collide At Portugal Air Show Video
വളര്‍ത്തുനായയുടെ ആക്രമണം; തൊട്ടിലില്‍ കിടന്നുറങ്ങിയ ആറുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

അപകടത്തെ അപലപിച്ച പോര്‍ച്ചുഗല്‍ പ്രതിരോധ മന്ത്രി നുനോ മെലോ അപകടത്തിന്റെ വ്യക്തമായ കാരണം അന്വേഷിക്കുമെന്നു അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ബെജ വിമാനത്താവളത്തിലെ ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് വ്യോമസേന അറിയിച്ചു.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വിഡിയോ പുറത്തുവന്നു. ആറ് വിമാനങ്ങള്‍ പറന്നുയരുന്നത് ദൃശ്യത്തില്‍ കാണാം. അവയിലൊന്ന് മറ്റൊന്നില്‍ ഇടിക്കുകയും താഴെ വീഴുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com