ഇടതുപക്ഷ നേതാവ് ക്ലൗഡിയ ഷെയ്ൻബോം മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്

പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു വനിതകൾ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ടു നേടിയാണ് ക്ലൗഡിയ വിജയിച്ചത്
Claudia Sheinbaum
ക്ലൗഡിയ ഷെയ്ൻബോംപിടിഐ

മെക്സിക്കോ സിറ്റി : മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് ക്ലൗഡിയ ഷെയ്ൻബോം (61) തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു വനിതകൾ തമ്മിൽ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ടു നേടിയാണ് ക്ലൗഡിയ ഷെയ്ൻബോം വിജയിച്ചത്. എതിർസ്ഥാനാർഥിയും ബിസിനസുകാരിയുമായ ഷൊചിൽ ഗാൽവിസിനു 28 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

മെക്സിക്കോയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് രണ്ടു വനിതകൾ പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കുന്നത്. മെക്സിക്കോയിൽ 2000 ൽ ഏകകക്ഷി സമ്പ്രദായം അവസാനിച്ചതിനുശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് ക്ലൗഡിയ നേടിയത്. തെരഞ്ഞെടുപ്പിലെ ഏക പുരുഷ സ്ഥാനാർഥി ജോർജ് അൽവാരസ് മയ്‌മെസിനെക്കാൾ 50 ശതമാനം വോട്ടിന്റെ ലീഡ് ക്ലൗഡിയയ്ക്കുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രദോറിന്റെ വിശ്വസ്തയാണ് ക്ലൗഡിയ. 2007 ൽ സമാധാന നൊബേൽ നേടിയ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) എന്ന യുഎൻ ഏജൻസിയുടെ ഭാഗമായിരുന്നു കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ. ഒക്ടോബർ ഒന്നിന് ക്ലൗഡിയ സ്ഥാനമേൽക്കും.

Claudia Sheinbaum
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 30 വർഷത്തിനിടെ ആദ്യമായി ഭൂരിപക്ഷം നഷ്ടമായി

തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായി 2018-ൽ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ക്ലൗഡിയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയവർക്ക് ക്ലൗഡിയ നന്ദിപറഞ്ഞു. ഒബ്രദോറിനെപ്പോലെ പുരോഗമനവാദത്തിലൂന്നിയ നയങ്ങളാകും തന്റേതുമെന്ന് ക്ലൗഡിയ വ്യക്തമാക്കി. മെക്‌സിക്കോ സിറ്റിയുടെ മേയറായി ഭരണകക്ഷിയായ മൊറേനയുടെ ക്ലാര ബ്രുഗാദയും തെരഞ്ഞെടുക്കപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com