എലിസബത്ത് രാജ്ഞിക്ക് പകരം ഇനി ചാള്‍സ് രാജാവ്; ഇംഗ്ലണ്ടില്‍ പുതിയ നോട്ടുകള്‍ പുറത്തിറക്കി

5, 10, 20, 50 പൗണ്ട് നോട്ടുകളുടെ നിലവിലുള്ള ഡിസൈനുകളിലെ ഒരേയൊരു മാറ്റം മുഖചിത്രം ആയിരിക്കും
bank of engalnd
പുതിയ നോട്ടും പഴയ നോട്ടും എക്‌സ്‌

ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ചിത്രം ഉള്‍പ്പെടുത്തിയ നോട്ടുകളുടെ പുതിയ രൂപം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കി. 5, 10, 20, 50 പൗണ്ട് നോട്ടുകളുടെ നിലവിലുള്ള ഡിസൈനുകളിലെ ഒരേയൊരു മാറ്റം മുഖചിത്രം ആയിരിക്കും. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മുഖചിത്രമുള്ള നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. പുതിയ നോട്ടുകള്‍ ലഭിക്കുന്നതിനായി ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനത്തിന് പുറത്ത് ക്യൂ നില്‍ക്കുകയാണ് ആളുകള്‍.

bank of engalnd
ഇടതുപക്ഷ നേതാവ് ക്ലൗഡിയ ഷെയ്ൻബോം മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്

പുതിയ നോട്ടുകളുടെ മുന്‍വശത്തും സെക്യൂരിറ്റി വിന്‍ഡോയിലും രാജാവിന്റെ ഛായാചിത്രം പ്രദര്‍ശിപ്പിക്കും. പുതിയ നോട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് ശേഷവും നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കില്ലെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. നേരത്തെ ചാള്‍സ് രാജാവിന്റെ മുഖചിത്രമുള്ള നാണയങ്ങള്‍ ഇറക്കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1960 ല്‍ ആരംഭിച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നോട്ടുകളില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഒരേയൊരു രാജകുടുംബാംഗമാണ് എലിസബത്ത് രാജ്ഞി. അതേസമയം, സ്‌കോട്ടിഷ്, നോര്‍ത്തേണ്‍ ഐറിഷ് ബാങ്കുകള്‍ പുറത്തിറക്കിയ നോട്ടുകളില്‍ ചാള്‍സ് രാജാവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 80 ബില്യണ്‍ പൗണ്ട് മൂല്യമുള്ള 4.5 ബില്യണ്‍ വ്യക്തിഗത ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകള്‍ യുകെ വിപണിയില്‍ പ്രചാരത്തിലുണ്ട്. യുകെയിലുടനീളമുള്ള തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസ് ശാഖകളില്‍ ആളുകള്‍ക്ക് പുതിയ രൂപത്തിലുള്ള കറന്‍സി എടുക്കാന്‍ കഴിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com