ബഹിരാകാശത്ത് 'സൂപ്പര്‍ ഡാന്‍സു'മായി സുനിതാ വില്യംസ്; വൈറല്‍ വീഡിയോ

ബഹിരാകാശത്തിലെത്തിയതിന്റെ സന്തോഷസൂചകമായിട്ടായിരുന്നു സുനിതയുടെ ഡാന്‍സ്.
Indian-Origin Astronaut Sunita Williams Dances On Her Arrival At Space Station
ബഹിരാകാശത്ത് നൃത്തം ചെയ്ത് സുനിതാ വില്യംസ്; വൈറല്‍ വീഡിയോവീഡിയോ ദൃശ്യം

ഫ്ലോ‌റി‍ഡ: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും സഹയാത്രികന്‍ ബുച്ച് വില്‍മോറിനെയും വഹിച്ചുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായി ഡോക്ക് ചെയ്തു. ലാന്‍ഡ് ചെയ്യവെ സുനിതയുടെ ഡാന്‍സ് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബഹിരാകാശത്തിലെത്തിയതിന്റെ സന്തോഷസൂചകമായിട്ടായിരുന്നു സുനിതയുടെ ഡാന്‍സ്.

ഐഎസ്എസിലെ മറ്റ് സഹയാത്രികരെ സുനിത ആശ്ലേഷിക്കുകയും ചെയ്തു. അവിടുത്തെ പരമ്പരാഗത മണി മുഴക്കിയാണ് സുനിതയെയും വില്‍മോറിനെയും അവര്‍ സ്വാഗതം ചെയ്തത്. അവര്‍ നല്‍കിയ ഊഷ്മള വരവേല്‍പ്പിന് സുനിത നന്ദി അറിയിച്ചു. കന്നി ദൗത്യത്തില്‍ പുതിയ ബഹിരാകാശ പേടകം പൈലറ്റ് ചെയ്യുകയും പരീക്ഷിക്കുകയും ചെയ്യുന്ന ആദ്യ വനിതയായി 59 കാരിയായ സുനിത. സ്റ്റാര്‍ലൈനര്‍ പറത്തുന്ന ആദ്യത്തെ ക്രൂ ആണ് സുനിതയും വില്‍മോറും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്ലോ‌റി‍ഡയിലെ കേപ് കനാവറല്‍ സ്പേസ് സ്റ്റേഷനില്‍നിന്ന് 26 മണിക്കൂര്‍കൊണ്ടാണ് രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തിയത്. ഒരാഴ്ച ഇരുവരും ബഹിരാകാശനിലത്തില്‍ ചെലവഴിക്കും. 2006ലും 2012ലും ബഹാരാകാശ നിലയത്തിലെത്തിയ സുനിത യുടെ പേരില്‍ ഒട്ടേറെ റെക്കോര്‍ഡുകളുമുണ്ട്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.

Indian-Origin Astronaut Sunita Williams Dances On Her Arrival At Space Station
ബഹിരാകാശത്തേക്ക് കുതിച്ച് സ്റ്റാര്‍ലൈനര്‍; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com