കുവൈറ്റില്‍ പൊതുമാപ്പ് അവസാനിക്കാന്‍ പത്ത് ദിവസം മാത്രം, 1.2 ലക്ഷം നിയമലംഘകര്‍, മുന്നറിയിപ്പ്

പൊതുമാപ്പ് അവസാനിക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെ 1.2 ലക്ഷം നിയമലംഘകരില്‍ 35,000 പേര്‍ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്
ten-days-left-for-kuwaits-three-month-amnesty
കുവൈറ്റില്‍ പൊതുമാപ്പ് അവസാനിക്കാന്‍ പത്ത് ദിവസം മാത്രം, 1.2 ലക്ഷം നിയമലംഘകര്‍, മുന്നറിയിപ്പ്പ്രതീകാത്മക ചിത്രം

കുവൈറ്റ്: കുവൈറ്റില്‍ നിയമം ലംഘിച്ച് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. ഈ മാസം 17നകം മതിയായ രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്യണമെന്നാണ് നിര്‍ദേശം.

രാജ്യത്ത് മൂന്നു മാസത്തെ പൊതുമാപ്പ് അവസാനിക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെ 1.2 ലക്ഷം നിയമലംഘകരില്‍ 35,000 പേര്‍ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. അവസരം പ്രയോജനപ്പെടുത്തി ശിക്ഷ കൂടാതെ രാജ്യം വിടുകയോ പിഴ അടച്ച് താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ten-days-left-for-kuwaits-three-month-amnesty
ബഹിരാകാശത്ത് 'സൂപ്പര്‍ ഡാന്‍സു'മായി സുനിതാ വില്യംസ്; വൈറല്‍ വീഡിയോ

സാധുതയുള്ള രേഖകള്‍ കൈവശമുള്ളവര്‍ നേരിട്ട് താമസ കുടിയേറ്റ വകുപ്പിനെ സമീപിച്ച് നടപടി പൂര്‍ത്തിയാക്കണം. രേഖകള്‍ ഇല്ലാത്തവര്‍ അതതു രാജ്യത്തെ എംബസികളില്‍ നിന്ന് ഔട്പാസ് ശേഖരിച്ച് താമസ കുടിയേറ്റ വകുപ്പില്‍ എത്തണം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് യാത്രാ വിലക്ക് നേരിടുന്നവര്‍ക്ക് കേസ് അവസാനിക്കുകയും താമസ കുടിയേറ്റ വിഭാഗത്തില്‍നിന്ന് നോ ഒബ്ജക്ഷന്‍ നേടുകയും ചെയ്താല്‍ മാത്രമേ പൊതുമാപ്പില്‍ രാജ്യം വിടാനാകൂ. നിയമലംഘകരായി രാജ്യത്ത് തുടരുന്നവര്‍ക്ക് നിയമവിധേയമായി രാജ്യം വിടാന്‍ അനുവദിച്ച 3 മാസത്തെ പൊതുമാപ്പ് നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പൊതുമാപ്പ് കാലാവധിക്കുശേഷവും രാജ്യത്തു തുടരുന്ന നിയമലംഘകരെ പിടികൂടി ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും. ഇത്തരക്കാരെ കണ്ടെത്താന്‍ ഈ മാസം 18 മുതല്‍ പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com