കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍

യുവരാജിന് വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെച്ചാണ് വെടിയേറ്റത്.
indian-man-from-ludhiana-shot-dead-in-canada-targeted-killing-suspected
കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍ ഫെയ്‌സ്ബുക്ക്

സറേ: ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള യുവരാജ് ഗോയല്‍(28) ആണ് കൊല്ലപ്പെട്ടത്. 2019 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവരാജിന് കാനഡയില്‍ പെര്‍മനെന്റ് റസിഡന്റ്(പിആര്‍) ലഭിച്ചിരുന്നു.

സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെച്ചാണ് യുവരാജിന് വെടിയേറ്റത്. യുവരാജിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും കൊലപാതകത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിച്ചതായും റോയല്‍ കനേഡിയന്‍ പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

indian-man-from-ludhiana-shot-dead-in-canada-targeted-killing-suspected
ഫ്രാൻസിൽ അപ്രതീക്ഷിത നടപടിയുമായി ഇമ്മാനുവൽ മാക്രോൺ; പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ജൂണ്‍ 7 ന് രാവിലെ 8:46 ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ 164 സ്ട്രീറ്റിലെ 900-ബ്ലോക്കില്‍ വെടിവയ്പ്പ് നടക്കുന്നതായി സറേ പൊലീസിന് വിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ യുവരാജിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സറേയില്‍ നിന്നുള്ള മന്‍വീര്‍ ബസ്റം (23), സാഹിബ് ബസ്ര (20), ഹര്‍കിരത് ജുട്ടി (23), ഒന്റാറിയോയിലെ കെയ്ലോണ്‍ ഫ്രാങ്കോയിസ് (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. യുവാരാജിന്റെ അച്ഛന്‍ രാജേഷ് ഗോയല്‍ ഒരു വിറക് കച്ചവടം നടത്തുന്നു, അമ്മ ശകുന്‍ ഗോയല്‍ വീട്ടമ്മയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com