'ഞെട്ടിക്കുന്ന ദുരന്തം'; എല്ലാവര്‍ക്കും സഹായം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി, ഹെല്‍പ്പ്‌ലൈന്‍ തുറന്നു

സാധ്യമായ എല്ലാ സഹായവും എംബസിയില്‍ നിന്നും ലഭിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
kuwait fire
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍പിടിഐ

കുവൈത്ത് സിറ്റി: കുവൈത്ത് ഫ്‌ലാറ്റിലുണ്ടായ തീപിടിത്തം ഞെട്ടിക്കുന്നതെന്ന് ഇന്ത്യ. 40 പേര്‍ മരിച്ചെന്നും 50 ഓളം പേര്‍ ചികിത്സയിലാണെന്നുമാണ് വിവരം ലഭിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ തുറന്നിട്ടുണ്ട്. +96565505246 എന്നതാണ് നമ്പര്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടാന്‍ എംബസി അറിയിച്ചു. സാധ്യമായ എല്ലാ സഹായവും എംബസിയില്‍ നിന്നും ലഭിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

kuwait fire
പുലര്‍ച്ചെ ഉറക്കത്തിനിടെ തീപിടിത്തം; പുക ശ്വസിച്ചും പൊള്ളലേറ്റും മരണം, കുവൈത്ത് ദുരന്തത്തിനിരയായത് 41 പേര്‍

കുവൈത്ത് മാംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും കൂവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com