നികുതി വര്‍ധനയില്‍ പ്രതിഷേധം; കെനിയയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു-വീഡിയോ

പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫോട്ടോ എഎഫ്പി

നെയ്റോബി: നികുതി വര്‍ധന നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ച് കെനിയയില്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം. മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീയിട്ടു. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

നികുതി വര്‍ധനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പ്രതിഷേധക്കാര്‍ സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്ത് പാര്‍ലമെന്റില്‍ പ്രവേശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ തെറിച്ചുവീണു; യുവതി മൂന്നുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു,വിഡിയോ

ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി കണ്ണീര്‍ വാതകവും ജലപീരങ്കിയുമടക്കം പൊലീസിന് പ്രയോഗിക്കേണ്ടിവന്നു. പാര്‍ലമെന്റ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുന്ന പ്രതിഷേധക്കാരെ പൊലീസ് ഓടിച്ചുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com