ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ തെറിച്ചുവീണു; യുവതി മൂന്നുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു,വിഡിയോ

യുവതി തൂവാല കൊണ്ട് മുഖം തുടയ്ക്കുന്നതിനിടെയായിരുന്നു അപകടം
Woman Falls Out Of Gym Window In Indonesia
ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ തെറിച്ചുവീണുഎക്‌സ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജിമ്മില്‍ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്തു കൊണ്ടിരുന്ന യുവതി മൂന്നുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഇന്തോനേഷ്യയിലെ വെസ്റ്റ് കലിമന്റനിലെ പോണ്ടിയാനക്കിലാണ് സംഭവം. ട്രെഡ്മില്ലില്‍ നിന്ന് തെറിച്ചുവീണ യുവതി ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ജൂണ്‍ 18 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. യുവതി തൂവാല കൊണ്ട് മുഖം തുടയ്ക്കുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതിയുടെ തലയില്‍ സാരമായ ചതവുകളും മുറിവുകളും ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മൂന്ന് നിവസത്തേക്ക് ജിം അടച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Woman Falls Out Of Gym Window In Indonesia
ചൈനയില്‍ പറന്നുയര്‍ന്ന റോക്കറ്റ് നേരേ താഴേക്ക്; ചിതറിയോടി നാട്ടുകാര്‍, വിഡിയോ

ജിമ്മില്‍ ട്രെഡ്മില്ലും ജനാലയും തമ്മില്‍ 60 സെന്റീമീറ്റര്‍ മാത്രം അകലം മാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ട്രെഡ്മില്ലിന്റെ സ്ഥാനമാണ് അപകടം വരുത്തിവെച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ജിമ്മുകളില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പൊലീസ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com