യുഎസ് കോടതിയില്‍ കുറ്റസമ്മതം നടത്തി ജൂലിയന്‍ അസാന്‍ജ്; ജയില്‍ മോചനം, ഓസ്‌ട്രേലിയയിലേക്ക് മടക്കം

അമേരിക്കയില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അസാന്‍ജ് മോചിതനായത്
julian-assange-pleads-guilty-in-us-court
യുഎസ് കോടതിയില്‍ കുറ്റസമ്മതം നടത്തി ജൂലിയന്‍ അസാന്‍ജ്പിടിഐ

സായ്പന്‍: ചാരവൃത്തിക്കേസില്‍ യുഎസ് കോടതിയില്‍ കുറ്റസമ്മതം നടത്തിയ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. യുഎസ് നീതിന്യായ മന്ത്രാലയവുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് 53കാരനായ അസാന്‍ജ് സായ്പാന്‍ ദ്വീപിലെ കോടതിയിലെത്തി തനിക്ക് മേല്‍ ചുമത്തിയ കുറ്റമേറ്റത്.

അമേരിക്കയില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അസാന്‍ജ് മോചിതനായത്. കുറ്റം ഏറ്റുപറഞ്ഞതോടെ സ്വന്തം രാജ്യമായ ഓസ്ട്രേലിയയിലേക്ക് മടങ്ങാന്‍ അദ്ദേഹത്തെ കോടതി അനുവദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

julian-assange-pleads-guilty-in-us-court
നികുതി വര്‍ധനയില്‍ പ്രതിഷേധം; കെനിയയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു-വീഡിയോ

ജഡ്ജി റമോണ മംഗ്ലോണയുടെ ജില്ല കോടതിയിലാണ് അസാന്‍ജ് ഹാജരായത്. തുടര്‍ന്ന് ജഡ്ജിക്ക് മുന്നില്‍ കുറ്റമേല്‍ക്കുകയായിരുന്നു. യുഎസിലേക്ക് നേരിട്ടെത്തില്ലെന്ന് അസാന്‍ജ് അറിയിച്ചിരുന്നു. ഇതോടെയാണ്, യുഎസിന്റെ അധീനതയിലുള്ള മരിയാന ദ്വീപുകളിലെ സായ്പാനില്‍ അസാന്‍ജിന് ഹാജരാകാന്‍ അവസരമൊരുങ്ങിയത്. അസാന്‍ജിന്റെ രാജ്യമായ ഓസ്‌ട്രേലിയക്ക് സമീപമാണ് സായ്പാന്‍.

2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാന്‍ജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com