ഇന്ത്യയിലും യുഎഇയിലും ഉപയോഗിക്കാം; ജയ്‌വാൻ ഡെബിറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറങ്ങും

ജയ്‌വാൻ ഡെബിറ്റ് കാര്‍ഡ് സ്വീകരിക്കാനും പണം പിന്‍വലിക്കാനും എടിഎം ശൃംഖല സജ്ജമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് യുഎഇ ബാങ്കുകള്‍.
uae-india-payment-card-jaywan UAE banks to begin rolling out
ജയ്‌വാൻ ഡെബിറ്റ് കാര്‍ഡ് എക്‌സ്

അബുദാബി: ഇന്ത്യയിലും യുഎഇയിലും പ്രാദേശിക കറന്‍സികളില്‍ വിനിമയം നടത്താവുന്ന ജയ്‌വാൻ ഡെബിറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറങ്ങും. ജയ്‌വാൻ കാര്‍ഡുകള്‍ ബാങ്കുകള്‍ വഴി ജനങ്ങളില്‍ എത്തിക്കാനാണ് പദ്ധതി. ഇന്ത്യയിലെ റുപേ കാര്‍ഡുമായി ഇവ ബന്ധിപ്പിക്കും. ജയ്‌വാൻ കാര്‍ഡുകള്‍ എത്തുന്നതോടെ യുഎഇയിലെ ഒരു കോടിയിലധികം ഡെബിറ്റ് കാര്‍ഡുകള്‍ പതിയെ വിപണിയില്‍ നിന്ന് പിന്‍വലിക്കും

ഇന്ത്യയില്‍ റൂപേ പോലെ യുഎഇയില്‍ ജയ്‌വാൻ കാര്‍ഡുകള്‍ പ്രചാരത്തിലെത്തും. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി യുഎഇയില്‍ സന്ദര്‍ശനത്തിനെത്തിയ വേളയിലായിരുന്നു ജയ്‌വാൻ കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ജയ്‌വാൻ യാഥാര്‍ഥ്യമാകുന്നതോടെ യുഎഇക്കു സ്വന്തം ഡെബിറ്റ് കാര്‍ഡായി മാറും. നിലവില്‍ രാജ്യാന്തര കമ്പനികളായ വീസയും മാസ്റ്ററുമാണ് യുഎഇ ബാങ്കുകള്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

uae-india-payment-card-jaywan UAE banks to begin rolling out
യുഎസ് കോടതിയില്‍ കുറ്റസമ്മതം നടത്തി ജൂലിയന്‍ അസാന്‍ജ്; ജയില്‍ മോചനം, ഓസ്‌ട്രേലിയയിലേക്ക് മടക്കം

ജയ്‌വാൻ ഡെബിറ്റ് കാര്‍ഡ് സ്വീകരിക്കാനും പണം പിന്‍വലിക്കാനും എടിഎം ശൃംഖല സജ്ജമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് യുഎഇ ബാങ്കുകള്‍. ആദ്യഘട്ടത്തില്‍ അജ്മാന്‍ ബാങ്ക് നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെന്റ്‌സ് എടിഎമ്മുകള്‍, പോയിന്റ് ഓഫ് സെയില്‍, ഇ-കൊമേഴ്സ് ഉള്‍പ്പെടെ എല്ലാ പേയ്മെന്റ് ചാനലുകളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ജയ്വാന്‍ കാര്‍ഡ് വികസിപ്പിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രവാസികള്‍ക്ക് ജയ്‌വാന്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യയിലും യുഎഇയിലും വിനിമയം നടത്താം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com