മാസപ്പിറവി ദൃശ്യമായി; ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച റമദാനു തുടക്കമാകും
മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ
റമദാന്‍ വ്രതാരംഭം
മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം

ദുബായ്: മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച റമദാന്‍ വ്രതാരംഭം. മാസപ്പിറ ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ റമദാന്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച റമദാനു തുടക്കമാകും. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ
റമദാന്‍ വ്രതാരംഭം
സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സൗദിയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായി. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ഞായറാഴ്ച ശഅ്ബാന്‍ 29 പൂര്‍ത്തിയായതിനാല്‍ റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ മുസ്ലീങ്ങളോടും സുപ്രീംകോര്‍ട്ട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ മാര്‍ച്ച് 12നാണ് റമസാന്‍ വ്രതാരംഭമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com