ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് പലസ്തീന്‍ പ്രശ്നം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നു
ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് പലസ്തീന്‍ പ്രശ്നം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നു എഎഫ്പി

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി, ആദ്യ പ്രമേയം പാസാക്കി; യുഎസ് വിട്ടു നിന്നു

വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്

ജനീവ: ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്. യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേല്‍ സഖ്യ കക്ഷിയായ യുഎസ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു.

ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് പലസ്തീന്‍ പ്രശ്നം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നു
ദുബായില്‍ ഇനി കുട വാടകയ്ക്ക് എടുക്കാം; 'ഷെയേര്‍ഡ് കുടകള്‍', സൗജന്യ സേവനവുമായി ആര്‍ടിഎ

പതിവില്‍നിന്നു വിപരീതമായി വലിയ കരഘോഷത്തോടെയാണു പ്രമേയം സ്വീകരിക്കപ്പെട്ടത്. ബന്ദികളെ വിട്ടയക്കുന്നതിനു ഹമാസ് മുന്‍കൈ എടുക്കണമെന്നു പ്രമേയത്തില്‍ പറയുന്നുണ്ട്. റബ് കൗണ്‍സിലിലെ ഇപ്പോഴത്തെ അംഗമായ അല്‍ജീരിയയാണ് ഈ പ്രമേയം തയാറാക്കിയത്. ശാശ്വതവും സുസ്ഥിരവുമായ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു പ്രമേയത്തിലുണ്ടായിരുന്നതെങ്കിലും സുസ്ഥിരമായ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല.

ഗാസ മുനമ്പില്‍ സാധാരണ ജനങ്ങളുടെ മരണ സംഖ്യ ഉയരുന്ന സാചര്യത്തിലും മുമ്പ് മുന്നോട്ടു വെച്ച വെടിനിര്‍ത്തല്‍ പ്രമേയങ്ങള്‍ അമേരിക്ക ആവര്‍ത്തിച്ചു തടഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്രയേല്‍-ഹമാസ് യുദ്ധത്തെത്തുടര്‍ന്ന് സുരക്ഷാ കൗണ്‍സിലും ഭിന്നിപ്പുണ്ടായിരുന്നു. മാനുഷിക സഹായവുമായി ബന്ധപ്പെട്ട എട്ട് പ്രമയേങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് അംഗീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com