സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

പ്രധാനമന്ത്രിക്ക് നേരെ അക്രമി നാല് തവണ നിറയൊഴിക്കുകയായിരുന്നു
റോബർട്ട് ഫിക്കോ
റോബർട്ട് ഫിക്കോഫെയ്സ്ബുക്ക്

ബ്രാട്ടിസ്‌ലാവ: സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെ വെടിവെച്ച് കൊല്ലാൻശ്രമം. വെടിയേറ്റ് പരിക്കേറ്റ പ്രധാനമന്ത്രിയുടെ നില ​ഗുരുതരമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയ ഫിക്കോ ഇപ്പോൾ ചികിത്സയിലാണ്. അതിനിടെ അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തലസ്ഥാനമായ ബ്രാട്ടിസ്‌ലാവയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള ഹാന്‍ഡ്ലോവയിൽ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഫിക്കോ. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിക്ക് നേരെ അക്രമണമുണ്ടായത്. പ്രധാനമന്ത്രിക്ക് നേരെ അക്രമി നാല് തവണ നിറയൊഴിക്കുകയായിരുന്നു. വയറ്റിലാണ് വെടിയേറ്റത്. തുടർന്ന് അദ്ദേഹത്തെ ഹെലികോപ്റ്ററിൽ ബ്രാട്ടിസ്‌ലാവയിലേക്ക് മാറ്റുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അക്രമത്തേക്കുറിച്ചുള്ള വിവരം പങ്കുവച്ചു. ഫിക്കോയുടെ നില ഗുരുതരമാണെന്നാണ് കുറിപ്പിലുള്ളത്. അദ്ദേഹത്തെ അടിയന്തര സര്‍ജറിക്ക് വിധേയനാക്കണമെന്നും വരും മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണെന്നും കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com