പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ, ആര്‍ക്കെല്ലാം അപേക്ഷിക്കാം?, വിശദാംശങ്ങള്‍

പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്.
പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ
പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ എക്‌സ്

അബുദാബി: പരിസ്ഥിതി സംരക്ഷകരായ വ്യക്തികള്‍ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ച് യുഎഇ. പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്.

യുഎഇയ്ക്ക് അകത്തും പുറത്തും പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകള്‍ നല്‍കിയവരെ പരിഗണിക്കും. മന്ത്രി സഥാ യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസക്ക് അംഗീകാരം നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പത്ത് വര്‍ഷത്തെ ബ്ലൂ റെസിഡന്‍സി വിസ അവതരിപ്പിച്ച് യുഎഇ
'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

2024 സുസ്ഥിരതയുടെ വര്‍ഷമായി പ്രഖ്യാപിച്ച പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സുസ്ഥിരതയും സമ്പദ് വ്യവസ്ഥയും മറ്റ് പ്രസക്തമായ മേഖലകളും പ്രോത്സാഹിപ്പിക്കുന്നതില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് ബ്ലൂ വിസ അനുവദിക്കും. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത പരിസ്ഥിതിയുടെയും ദേശീയതയുടെയും സുസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com