60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

1960 ല്‍ രണ്ട് വയസ്സുള്ള സമയത്ത് യുഎസില്‍ എത്തിയ ജിമ്മിയുടെ അമ്മ കനേഡിയന്‍ വംശജയും അച്ഛന്‍ യുഎസ് പൗരനുമാണ്
lived inUs for at least 60 years
Authorities say Jimmy is not a US citizen
60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു,നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍ യുട്യൂബ് ദൃശ്യം

ഫ്‌ലോറിഡ: 60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിക്കുകയും തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുകയും ചെയ്ത ജിമ്മി ക്ലാസ് (66) യുഎസ് പൗരനല്ലെന്ന് അധികൃതര്‍. സോഷ്യല്‍ സെക്യൂരിറ്റി റിട്ടയര്‍മെന്റ് പേപ്പറുകള്‍ക്ക് അപേക്ഷിച്ചപ്പോഴാണ് ഇദ്ദേഹം പൗരനല്ലെന്ന് അധികൃതര്‍ അറിയിച്ചത്.

1960 ല്‍ രണ്ട് വയസ്സുള്ള സമയത്ത് യുഎസില്‍ എത്തിയ ജിമ്മിയുടെ അമ്മ കനേഡിയന്‍ വംശജയും അച്ഛന്‍ യുഎസ് പൗരനുമാണ്. പിതാവ് യുഎസ് പൗരനായതിനാല്‍ ജിമ്മിക്ക് പൗരത്വത്തിന് അവകാശമുണ്ട്.

സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും വോട്ടര്‍ റജിസ്‌ട്രേഷന്‍ കാര്‍ഡുമെല്ലാം ജിമ്മിക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഒന്നിലധികം തെരഞ്ഞെടുപ്പുകളില്‍ താന്‍ വോട്ട് ചെയ്തിട്ടുണ്ട്. ഫോട്ടോ ഐഡി കാര്‍ഡ് ഉള്‍പ്പെടെ എല്ലാ രേഖകളും കൈവശമുണ്ട്. ഞാനിവിടെ നിയമവിരുദ്ധമായി വന്നതല്ലെന്നും ജിമ്മി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

lived inUs for at least 60 years
Authorities say Jimmy is not a US citizen
കുട്ടിക്കാലം മുതൽ വിഷാദരോ​ഗം; 29കാരിക്ക് ദയാവധം: പ്രതിഷേധം രൂക്ഷം

'' ആദ്യം സോഷ്യല്‍ സെക്യൂരിറ്റി റിട്ടയര്‍മെന്റിന് അര്‍ഹതയുണ്ടെന്ന് അധികൃതര്‍ കത്ത് മുഖേന ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് താന്‍ യുഎസിലുണ്ടെന്ന് നിയമപരമായി തെളിയിക്കാത്തതിനാല്‍ അത് മരവിപ്പിച്ചതായി അറിയിപ്പ് ലഭിച്ചു''

ജീവിതകാലം മുഴുവന്‍ താന്‍ ഒരു യുഎസ് പൗരനാണെന്ന് വിശ്വസിച്ചു. ഇതുവരെ ആരും തന്നെ അറസ്റ്റ് ചെയ്യാന്‍ വന്നില്ലെന്നും ജിമ്മി പറഞ്ഞു. അമേരിക്കയില്‍ മറൈന്‍ കോര്‍പ്‌സിലേക്കും പൊലീസ് സേനയിലേക്കും അവസരം ലഭിച്ചെങ്കിലും മറ്റൊരു ജോലിയാണ് തെരഞ്ഞെടുത്തതെന്നും ജിമ്മി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com