സൗദി രാജാവിന് ശ്വാസകോശത്തില്‍ അണുബാധ; കൊട്ടാരത്തില്‍ ചികിത്സയില്‍

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസിന് ശ്വാസകോശത്തില്‍ അണുബാധ
Saudi King
സല്‍മാന്‍ രാജാവ് ഫയൽ/എപി

റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസിന് ശ്വാസകോശത്തില്‍ അണുബാധ. ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവ് ആന്റിബയോട്ടിക് ചികിത്സയിലാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയാണ് 88കാരനായ സല്‍മാന്‍ രാജാവിന് കടുത്ത പനിയും സന്ധി വേദനയും അനുഭവപ്പെട്ടത്. അല്‍ സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ സൗദി രാജാവ് ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രിലില്‍ സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. പതിവായുള്ള വൈദ്യപരിശോധനയുടെ ഭാഗമായിട്ടായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2015 മുതലാണ് സല്‍മാന്‍ രാജാവ് ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയെ നയിക്കുന്നത്്. സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ദൈനംദിന ഭരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Saudi King
ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com