ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; സൗദിയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടാനും അധികൃതര്‍ നിര്‍ദേശിച്ചു.
Saudi Arabia issues severe thunderstorm flash floods warning
ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; സൗദിയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്എക്‌സ്

റിയാദ്: സൗദി അറേബ്യയില്‍ വിവിധ ഇടങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും വെളളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടാനും അധികൃതര്‍ നിര്‍ദേശിച്ചു.

മക്ക മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. സമീപ പ്രദേശങ്ങളായ ജുമും, ബഹ്റ, റാനിയ, ഖുര്‍മ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു.പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴ വര്‍ഷം, പൊടി നിറഞ്ഞ കാറ്റ്, മണല്‍ക്കാറ്റ് എന്നിവയ്ക്കും കാരണമായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തായിഫ്, മെയ്സാന്‍, ആദം, അല്‍ അര്‍ദിയാത്ത്, അല്‍ കാമില്‍ എന്നിവിടങ്ങളിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Saudi Arabia issues severe thunderstorm flash floods warning
ഇറാന്‍ പരമോന്നത നേതാവിന്റെ വിശ്വസ്തന്‍, ആരാണ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ മുഹമ്മദ് മുഖ്ബര്‍ ?

റിയാദ് മേഖലയില്‍ മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അഫീഫ്, ദവാദ്മി, ഖുവിയ്യ, മജ്മഅ, അല്‍ ഘട്ട്, ഷഖ്റ, അസ് സുല്‍ഫി, താദിഖ്, മുറാത്ത്, വാദി അല്‍ ദവാസിര്‍ തുടങ്ങിയ മേഖലകളിലും മഴ ലഭിക്കും.

ജിസാന്‍, അസീര്‍, അല്‍ബാഹ പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴയും മദീന, ഹായില്‍, ഖാസിം പ്രദേശങ്ങളില്‍ നേരിയ മഴയായിരിക്കും. താമസക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്കു പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com