ലണ്ടനില്‍ എക്‌സല്‍ ബുള്ളി നായകളുടെ ആക്രമണം; അമ്പതുകാരി മരിച്ചു

സംഭവത്തില്‍ രണ്ട് നായകളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
Woman death in by  registered XL bullies
ലണ്ടനില്‍ എക്‌സല്‍ ബുള്ളി നായകളുടെ ആക്രമണം; അമ്പതുകാരി മരിച്ചു

ലണ്ടന്‍: ലണ്ടനില്‍ സ്വന്തം നായകളുടെ ആക്രമണത്തില്‍ അമ്പതുകാരി മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോണ്‍ചര്‍ച്ചിലാണ് സംഭവം. എക്‌സല്‍ ബുള്ളി ഇനത്തില്‍പ്പെട്ട നായകളില്‍ നിന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സത്രീക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ രണ്ട് നായകളെ പൊലീസ് പിടികൂടിയിട്ടുണ്ട്. നായകളുടെ ആക്രമണത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നായക്കള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായും സ്ഥലത്ത് എത്തുമ്പോള്‍ ഇവര്‍ മുറിക്കുള്ളില്‍ അടച്ചിട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Woman death in by  registered XL bullies
ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; സൗദിയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്

സംഭവത്തെ തുടര്‍ന്ന് പൊലീസ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് ജീവനക്കാരെയും ഒരു ഓഫീസറെയും ഹെലികോപ്റ്ററില്‍ വീട്ടിലേക്ക് അയച്ചിരുന്നു. ആക്രണത്തില്‍ മരിച്ച സ്ത്രീയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 1 മുതല്‍, ഇംഗ്ലണ്ടിലും വെയില്‍സിലും എക്സ്എല്‍ ബുള്ളി ബ്രീഡ് നായകളെ മതിയായ കാരണം ഇല്ലാതെ വളര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. നായകളെ വന്ധ്യംകരിച്ചിരിക്കണം, മൈക്രോചിപ്പ് ചെയ്ത് മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കരുതെന്നും നിര്‍ദേശമുണ്ട്. മനുഷ്യര്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നാണ് എക്സ്എല്‍ ബുള്ളികളെ നിരോധിക്കാനുള്ള യുകെ സര്‍ക്കാരിന്റെ നീക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com