സ്പെയ്നിൽ റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്നു വീണു; നാല് മരണം; അപകടത്തിൽപ്പെട്ടത് വിനോദസഞ്ചാരികൾ

അപകടത്തിൽപ്പെട്ടവർ ഏതൊക്കെ രാജ്യത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല
spain roof collapsed
സ്പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര ദ്വീപായ മല്ലോർക്കയിലാണ് അപകടമുണ്ടായത്

മാഡ്രിഡ്: സ്പെയ്നിൽ റസ്റ്റോറന്റിന്റെ മേൽക്കൂര തകർന്നു വീണ് നാലു പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. സ്പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര ദ്വീപായ മല്ലോർക്കയിലാണ് അപകടമുണ്ടായത്. അതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപ്പെട്ടവർ ഏതൊക്കെ രാജ്യത്തിൽ നിന്നുള്ളവരാണെന്ന് വ്യക്തമല്ല. 7 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. 9 പേർക്ക് ​ഗരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

പാൽമ ഡി മല്ലോർക്കയുടെ തെക്ക് ഭാഗത്തുള്ള പ്ലേയ ഡി പാൽമ പ്രദേശത്തായിട്ടായിരുന്നു ഇരുനില കെട്ടിടത്തിലായി റെസ്റ്റോറന്റ്. കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നയാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com