കോപ്റ്ററിനു നേരെ ആക്രമണം ഉണ്ടായിട്ടില്ല, പ്രസിഡന്‍റിന്‍റെ മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് ഇറാന്‍ സൈന്യം

കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നും സൈനിക തലവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
 Iranian President Ebrahim Raisi
ഇബ്രാഹിം റെയ്‌സിഎപി

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന ഉടന്‍ തീപിടുത്തമുണ്ടായെന്നും ആക്രമണത്തിന്റെ ലക്ഷണമില്ലെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി. ഒരു പര്‍വതത്തില്‍ ഇടിച്ചതിന് തൊട്ടുപിന്നാലെ തീ പിടിക്കുകയായിരുന്നു. അതല്ലാതെ ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണമൊന്നും ഇല്ലെന്ന് കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി.

 Iranian President Ebrahim Raisi
പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോള്‍ മണ്ണിടിച്ചില്‍; പാപ്പുവ ന്യൂ ഗിനിയയില്‍ 100 പേര്‍ മരിച്ചു- വീഡിയോ

കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നും സൈനിക തലവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടത്തിന്റെ തൊട്ട് മുമ്പ് കണ്‍ട്രോള്‍ ടവറും ഹെലികോപ്ടറിലെ ജീവനക്കാരും തമ്മിലുള്ള ആശയ വിനിമയത്തില്‍ സംശയാസ്പദമായ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. ഹെലികോപ്ടറിന്റെ പാതയില്‍ മാറ്റമില്ലെന്നും വെടിയുതിര്‍ത്തതിന്റെ ലക്ഷണമൊന്നുമില്ലെന്നും കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ഞായറാഴ്ച ഇറാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് മൂടല്‍മഞ്ഞുള്ള പര്‍വത പ്രദേശത്താണ് ബെല്‍ ഹെലികോപ്ടര്‍ തകര്‍ന്നത്. തിങ്കളാഴ്ച രാവിലെ യാണ് ഇറാന്‍ പ്രസിഡന്റുള്‍പ്പെടെ എട്ട് പേരും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com