പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്പോള്‍ മണ്ണിടിച്ചില്‍; പാപ്പുവ ന്യൂ ഗിനിയയില്‍ 100 പേര്‍ മരിച്ചു- വീഡിയോ

പാപ്പുവ ന്യൂ ഗിനിയില്‍ മണ്ണിടിച്ചിലില്‍ 100 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
Papua New Guinea landslide
പാപ്പുവ ന്യൂ ഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യംവീഡിയോ സ്ക്രീൻഷോട്ട്

മെല്‍ബണ്‍: പാപ്പുവ ന്യൂ ഗിനിയില്‍ മണ്ണിടിച്ചിലില്‍ 100 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചെ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ദുരന്തമുണ്ടായത്. ഒരു ഗ്രാം മുഴുവന്‍ നിലംപതിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രത്തിന്റെ തലസ്ഥാനമായ പോര്‍ട്ട് മോറെസ്‌ബൈയില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ്, പ്രാദേശിക സമയം പുലര്‍ച്ചെ ഏകദേശം 3 മണിക്ക് ആണ് സംഭവം. പാപ്പുവ ന്യൂ ഗിനിയ എങ്കാ പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നൂറിലധികം പേര്‍ മരിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Papua New Guinea landslide
15ാം വയസില്‍ മരിച്ച കംപ്യൂട്ടര്‍ പ്രതിഭയ്ക്ക് വിശുദ്ധ പദവി; ആദ്യ മില്ലേനിയല്‍ സെയിന്റായി കാര്‍ലോ അക്യൂട്ടിസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com