ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം; നിരവധി മിസൈലുകള്‍ തടഞ്ഞതായി സൈന്യം

ഇസ്രലേയിന് നേരെ ആക്രമണം നടത്തിയതായി ഹമാസിന്റെ സൈനിക വിഭാഗം അറിയിച്ചു
Hamas rocket attack from Gaza to Tel Aviv
ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം; നിരവധി മിസൈലുകള്‍ തടഞ്ഞതായി സൈന്യം എക്‌സ്

ടെല്‍ അവീവ്: ഇസ്രയേലിന് നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം. ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകള്‍ തൊടുത്തത്. എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. റോക്കറ്റ് ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇസ്രയേലിന് നേരെ ആക്രമണം നടത്തിയതായി ഹമാസിന്റെ സൈനിക വിഭാഗം അറിയിച്ചു. ടെല്‍ അവീവില്‍ വലിയ മിസൈല്‍ ആക്രണം നടത്തിയെന്ന വിവരം ഹമാസിന്റെ സൈനിക സേനയായ ഇസദീന്‍ അല്‍ ഖസാം ബ്രിഗേഡ്‌സ് തങ്ങളുടെ ടെലഗ്രാം ചാനലില്‍ അറിയിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകള്‍ വിക്ഷേപിച്ചതെന്ന് അല്‍ ഖസാം ബ്രിഗേഡ്‌സ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Hamas rocket attack from Gaza to Tel Aviv
16 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടം; കാനഡയില്‍നിന്ന്‌ ഇന്ത്യക്കാരനെ നാടുകടത്തും

തെക്കന്‍ ഗാസ നഗരമായ റഫയുടെ പ്രദേശത്ത് നിന്ന് എട്ട് മിസൈലുകള്‍ ഇസ്രായേല്‍ അതിര്‍ത്തി കടന്നതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. നിരവധി മിസൈലുകള്‍ തടഞ്ഞുവെന്നും സൈന്യം അറിയിച്ചു. ഇസ്രയേല്‍ സൈനിക വിഭാഗം നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com