പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറില്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

എയര്‍ ഇന്ത്യയുടെ നടപടി അവധി ആഘോഷിക്കാന്‍ നാട്ടിലെത്താനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി.
Air India Express has canceled various flights in the Kerala sector
വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്

മസ്‌കറ്റ്: കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയും മെര്‍ജ് ചെയ്തുമുള്ള എയര്‍ ഇന്ത്യയുടെ നടപടി, അവധി ആഘോഷിക്കാന്‍ നാട്ടിലെത്താനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി.

മസ്‌കറ്റിനും വിവിധ കേരള സെക്ടറുകള്‍ക്കിടയിലുമുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റു ചില സര്‍വീസുകള്‍ ലയിപ്പിക്കുകയും ചെയ്തതായി എയര്‍ ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

മേയ് 29, 31 തീയതികളില്‍ കോഴിക്കോട്-മസ്‌കറ്റ്, മേയ് 30, ജൂണ്‍ ഒന്ന് തീയതികളിലെ മസ്‌കറ്റ്-കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Air India Express has canceled various flights in the Kerala sector
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ദുബായില്‍ നിരോധനം; നിയമം, പിഴ, ഇളവുകള്‍ അറിയേണ്ടതെല്ലാം

മേയ് 30നുള്ള തിരുവനന്തപുരം-മസ്‌കറ്റ്, മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസും റദ്ദാക്കി. മേയ് 31നുള്ള കണ്ണൂര്‍-മസ്‌കറ്റ്, മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസുകളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ജൂണ്‍ മാസത്തില്‍ നിരവധി വിമാനങ്ങള്‍ മെര്‍ജ് ചെയ്തതായും അറിയിച്ചിട്ടുണ്ട്. ജൂണ്‍ എട്ട്, ഒന്‍പത് തീയതികളിലുള്ള മസ്‌കറ്റ്-കോഴിക്കോട്, മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസുകള്‍ ലയിപ്പിച്ച് ഒറ്റ സര്‍വീസുകളായിരിക്കും നടത്തുക.

തിരുവന്തപുരത്ത് നിന്ന് പുറപ്പെട്ട് മസ്‌കറ്റിലെത്തും. മസ്‌കറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് വഴി തിരുവനന്തപുരത്തെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com