ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ദുബായില്‍ നിരോധനം; നിയമം, പിഴ, ഇളവുകള്‍ അറിയേണ്ടതെല്ലാം

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്കു മാറാനാണ് നഗരസഭയുടെ നിര്‍ദേശം
Dubai’s ban on all single-use bags from June 1
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ദുബായില്‍ നിരോധനം; നിയമം, പിഴ, ഇളവുകള്‍ അറിയേണ്ടതെല്ലാം എക്‌സ്

ദുബായ്: ജൂണ്‍ ഒന്നു മുതല്‍ ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം. 25 പൈസ കൊടുത്ത് വാങ്ങിയിരുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2026ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന മുഴുവന്‍ ഉല്‍പന്നങ്ങളും ഘട്ടംഘട്ടമായി നിര്‍ത്തലാക്കും.

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്കു മാറാനാണ് നഗരസഭയുടെ നിര്‍ദേശം. നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും. ഒരു വര്‍ഷത്തിനുള്ളില്‍ നിയമം ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഇരട്ടിയാകും, പരമാവധി 2,000 ദിര്‍ഹം വരെ ആകാം ഇത്.

57 മൈക്രോമീറ്ററില്‍ കൂടുതല്‍ കനം കുറഞ്ഞ എല്ലാ തരം ബാഗുകള്‍, ബയോഡീഗ്രേഡബിള്‍ ബാഗുകള്‍ എന്നിവയും നിരോധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍


Dubai’s ban on all single-use bags from June 1
ജീവനോടെ കുഴിച്ചുമൂടപ്പെട്ടത് 2000ല്‍ അധികം പേര്‍; ഉരുള്‍പ്പൊട്ടലില്‍ വിറങ്ങലിച്ച് പാപുവ ന്യൂ ഗിനിയ

നിരോധനം ഏര്‍പ്പെടുത്തുന്ന ബാഗുകള്‍

പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍, 57 മൈക്രോമീറ്ററില്‍ കൂറവ് കട്ടിയുള്ള ബാഗുകള്‍, ബയോഡീഗ്രെയ്ഡബിള്‍ വെജിറ്റബിള്‍ ബാഗുകള്‍,

നിരോധനത്തില്‍ ഇളവുള്ള ബാഗുകള്‍

ബ്രെഡ് ബാഗുകള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം എന്നിവയ്ക്കുള്ള റോള്‍ ബാഗുകള്‍, 57 മൈക്രോമീറ്ററില്‍ കൂടുതല്‍ കട്ടിയുള്ള ബാഗുകള്‍, ലോണ്‍ട്രി ബാഗുകള്‍, ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ ബാഗുകള്‍, വ്യത്യസ്ത വലുപ്പത്തിലും തരത്തിലുമുള്ള മാലിന്യ സഞ്ചികള്‍, ധാന്യ സഞ്ചികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com