ജീവനോടെ കുഴിച്ചുമൂടപ്പെട്ടത് 2000ല്‍ അധികം പേര്‍; ഉരുള്‍പ്പൊട്ടലില്‍ വിറങ്ങലിച്ച് പാപുവ ന്യൂ ഗിനിയ

യാംബലി ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം നടന്നത്. 150ലേറെ വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായത്.
  Papua New Guinea Landslide Over 2,000 People Buried Alive report
മണ്ണിടിച്ചില്‍: പാപുവ ന്യൂ ഗിനിയയില്‍ 2000ലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്എക്‌സ്

പോര്‍ട്ട് മോറെസ്ബി: പാപുവ ന്യൂ ഗിനിയയില്‍ വന്‍ മണ്ണിടിച്ചിലില്‍ 2000ലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഉള്‍ഗ്രാമത്തില്‍ ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി അധികൃതര്‍ യുഎന്നിനെ അറിയിച്ചു.

ദുരന്തത്തില്‍ രണ്ടായിരത്തിലധികം ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടതായും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തതായാണ് രാജ്യത്തെ ദേശീയ ദുരന്ത കേന്ദ്രം പോര്‍ട്ട് മോറെസ്ബിയിലെ യുഎന്‍ ഓഫീസിനെ അറിയിച്ചത്.

രാജ്യ തലസ്ഥാനമായ പോര്‍ട് മോറസ്ബിയില്‍നിന്ന് 600 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള എന്‍ഗ പ്രവിശ്യയിലെ യാംബലി ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം നടന്നത്. 150ലേറെ വീടുകള്‍ പൂര്‍ണമായി മണ്ണിനടിയിലായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  Papua New Guinea Landslide Over 2,000 People Buried Alive report
125 റിയാലിന് വിമാനത്താവളത്തില്‍നിന്ന് മക്കയിലേക്ക്, ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഇത്തവണ ഹൈസ്പീഡ് ട്രെയിന്‍ സൗകര്യവും

റോഡുകള്‍ തകര്‍ന്നതിനാല്‍ വലിയ ബുള്‍ഡോസറുകള്‍ക്ക് പ്രദേശത്തേക്ക് എത്താന്‍ കഴിയുന്നില്ല. ഹെലികോപ്ടറിലാണ് രക്ഷാപ്രവര്‍ത്തകരെ അവിടെ എത്തിച്ചത്. ഏതാണ്ട് 4000ത്തോളം പേരാണ് യാംബലി ഗ്രാമത്തില്‍ അധിവസിച്ചിരുന്നുവെന്നാണ് കണക്ക്. ആളുകള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന പ്രദേശത്തായിരുന്നു അപകടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com