ലോകം കേട്ട കുഞ്ഞുപാട്ടുകളുടെ തമ്പുരാന്‍, റിച്ചാര്‍ഡ് ഷെര്‍മന്‍ അന്തരിച്ചു

ജംഗിള്‍ ബുക്ക്', 'മേരി പോപ്പിന്‍സ്', 'ചിട്ടി ചിട്ടി ബാങ് ബാങ്' തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട്.
Richard Sherman
റിച്ചാര്‍ഡ് ഷെര്‍മന്‍ഫെയ്‌സ്ബുക്ക്

ലോസ് ഏഞ്ചല്‍സ്: ലോകപ്രശസ്ത കുട്ടിപ്പാട്ടുകളുടെ ഗാനരചയിതാവും സംഗീത സംവിധായകനുമായ റിച്ചാര്‍ഡ് ഷെര്‍മന്‍(95) അന്തരിച്ചു. 'ജംഗിള്‍ ബുക്ക്', 'മേരി പോപ്പിന്‍സ്', 'ചിട്ടി ചിട്ടി ബാങ് ബാങ്' തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട്. ജ്യേഷ്ഠന്‍ റോബര്‍ട്ടുമായിച്ചേര്‍ന്നായിരുന്നു സംഗീതവും എഴുത്തും സംഗീതവുമായി ലോകത്തിന് നിരവധി പാട്ടുകളാണ് സമ്മാനിച്ചത്.

Richard Sherman
ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; യാത്രക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു

ബെവേര്‍ലി ഹില്‍സിലായിരുന്നു റിച്ചഡ് ഷെര്‍മന്റെ അന്ത്യമെന്ന് ഡിസ്നി കമ്പനി അറിയിച്ചു. റോബര്‍ട്ട് 2012-ലേ ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. 1960മുതല്‍ 1973വരെ ഡിസ്നിയുടെ സംഗീതവിഭാഗത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ആ സമയത്ത് 27 സിനിമകള്‍ക്കും അത്രത്തോളം ടെലിവിഷന്‍ ചിത്രങ്ങള്‍ക്കുമായി ഇരുനൂറിലേറെ പാട്ടുകളാണ് റിച്ചാര്‍ഡും റോബര്‍ട്ടും ചേര്‍ന്നൊരുക്കിയത്.

1964ല്‍ ഇറങ്ങിയ 'മേരി പോപ്പിന്‍സി'ന്റെ പശ്ചാത്തലസംഗീതവും അതിലെ 'ചിം ചിം ചെറീ'യെന്ന ഗാനവും അവരെ ഓസ്‌കറിന് അര്‍ഹരാക്കി. റോബര്‍ട്ട് എഴുതുന്ന പാട്ടുകള്‍ക്ക് റിച്ചാര്‍ഡ് ഈണമിടുകയായിരുന്നു പതിവ്. ചിലപ്പോള്‍ റിച്ചാഡുതന്നെ പാട്ടെഴുതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1928 ജൂണ്‍ 12-നാണ് റിച്ചഡ് മോര്‍ട്ടന്‍ ഷെര്‍മന്‍ ജനിച്ചത്. പാട്ടെഴുത്തുകാരനായ അച്ഛന്‍ അല്‍ ഷെര്‍മന്റേയും നടി റോസയുടേയും മക്കള്‍ കലാ രംഗത്ത് അവരേക്കാള്‍ പ്രശസ്തരായി. ബെവേര്‍ലി ഹൈസ്‌കൂളില്‍ റിച്ചാഡ് പിയാനോയും ഫ്‌ളൂട്ടും പിക്കളോയും പഠിച്ചു. ന്യൂയോര്‍ക്കിലെ ബാര്‍ഡ് കോളജില്‍ സംഗീതവും.

പാട്ടെഴുതാനും വില്‍ക്കാനും പ്രയാസമാണെന്നുപറഞ്ഞ അച്ഛന്റെ വാക്കുകള്‍ സഹോദരങ്ങള്‍ വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ഓസ്‌കറും ഗ്രാമിയും നേടി. 2016-ല്‍ 'ജംഗിള്‍ ബുക്ക് ' വീണ്ടും സിനിമയായെത്തിയപ്പോള്‍ റിച്ചാര്‍ഡ് അതിനുവേണ്ടി പുതിയ വരികളെഴുതി. 2018-ല്‍ 'ക്രിസ്റ്റഫര്‍ റോബി'നിലെ പാട്ടുകള്‍ക്ക് ഈണമിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com