നഗ്നനായി യുവാവിന്‍റെ പരാക്രമം; വിമാനം തിരിച്ചിറക്കി; കൈയോടെ പൊക്കി

യാത്രക്കാരെ ബുദ്ധിമുട്ടിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
Australian police arrest a man accused of running naked through an airliner
യാത്രയ്ക്കിടെ നഗ്നനായി ഓടി യുവാവ്വീഡീയോ ദൃശ്യം

മെല്‍ബണ്‍: വിമാനത്തില്‍ നഗ്നനായി ഓടുകയും ഫ്‌ലൈറ്റ് അറ്റന്‍ഡിനെ ഇടിച്ചുവീഴ്ത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെര്‍ത്തില്‍ നിന്ന് മെല്‍ബണിലേക്ക് മൂന്നരമണിക്കൂര്‍ നീണ്ട യാത്രക്കിടെയാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.

യാത്രക്കാരെ ബുദ്ധിമുട്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. യാത്രയ്ക്കിടെ ഇയാള്‍ വിമാനത്തിലെ സീറ്റുകള്‍ക്കിടയിലൂടെ നഗ്നനായി ഓടുകയും ജീവനക്കാരനെ ഇടിച്ചിടുകയുമായിരുന്നു. ഇയാളെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രയ്ക്കിടെ എപ്പോഴാണ് യുവാവ് തുണി അഴിച്ചുമാറ്റിയതെന്ന് അറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഈയാളെ ജൂണ്‍ പതിനാലിന് കോടതിയില്‍ ഹാജരാക്കും. എന്തൊക്കെ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്ന് വ്യക്തമല്ല. തിരിച്ചിറിക്കയതിനെ തുടര്‍ന്ന് വിമാനം വൈകിയ സംഭവത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ ക്ഷമാപണം നടത്തി.

Australian police arrest a man accused of running naked through an airliner
പ്രവാസികള്‍ക്ക് തിരിച്ചടി; കേരള സെക്ടറില്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com