പാകിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു: സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 28 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍
BUS ACCIDENT PAKISTHAN
ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടര്‍ബത്തിലേയ്ക്ക് പോകുന്ന വഴിയാണ് അപകടംഎക്സ്

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അമിതവേഗതയിലെത്തിയ ബസ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 28 പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്ക് പറ്റി. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടര്‍ബത്തിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം.

BUS ACCIDENT PAKISTHAN
കോവിഡിന് ശേഷം മറ്റൊരു മഹാമാരി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ 22 പേരെ ബാസിമയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗതാഗത നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത പാസ്ഥാനില്‍ റോഡപകടങ്ങള്‍ സാധാരണമാണ്. മെയ് 18 ന് പഞ്ചാബിലെ ഖുഷാബ് ജില്ലയില്‍ ട്രക്ക് കുഴിയിലേക്ക് മറിഞ്ഞ് ഒരേ കുടുംബത്തിലെ 13 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് 3 ന്, ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ യാത്രാ ബസ് ഇടുങ്ങിയ പര്‍വത പാതയില്‍ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞതിനെത്തുടര്‍ന്ന് കുറഞ്ഞത് 20 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com