ബിസിനസ് വഞ്ചനാ കേസ്: ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍

ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളിലും കുറ്റക്കാരനെന്നാണ് ന്യൂയോര്‍ക്ക് ജൂറിയുടെ കണ്ടെത്തല്‍.
donald trump
ഡൊണാള്‍ഡ് ട്രംപ്ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്: പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായി ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നുമുള്ള കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളിലും കുറ്റക്കാരനെന്നാണ് ന്യൂയോര്‍ക്ക് ജൂറിയുടെ കണ്ടെത്തല്‍. ജൂലൈ 11നായിരിക്കും കേസില്‍ ശിക്ഷ വിധിക്കുക. 12 അംഗ ജൂറി രണ്ട് ദിവസങ്ങളിലായി വാദം കേട്ടതിന് ശേഷമാണ് വിധി വന്നത്.

എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്റെ നീക്കമാണിതെന്നും രാജ്യം നരകത്തിലേക്കാണ് പോകുന്നതെന്നും വിധിക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ നിരപരാധിയാണെന്നും അഞ്ച് മാസങ്ങള്‍ക്ക് ശേഷം വരുന്ന തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ വിധി വരുമെന്നും ട്രംപ് പറഞ്ഞു.

donald trump
വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി; യാത്രക്കാരന് ദാരുണാന്ത്യം

2016 ലെ തെരഞ്ഞെടുപ്പിന്റെ തലേന്ന് മോഡലും നടിയുമായ സ്റ്റോമി ഡാനിയല്‍സിന് നല്‍കിയ 130,000 ഡോളര്‍ തന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന് തിരികെ നല്‍കുന്നതിനായി ബിസിനസ്സ് രേഖകള്‍ വ്യാജമാക്കിയതിന് ട്രംപ് ശിക്ഷിക്കപ്പെട്ടു, അദ്ദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന അവളുടെ അവകാശവാദം അദ്ദേഹത്തിന്റെ പ്രചാരണത്തിന് മാരകമാണെന്ന് തെളിയിക്കാമായിരുന്നു.

നേരത്തേ യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി 2006-ലുണ്ടായ ലൈംഗിക ബന്ധം വിശദമായി കോടതിയില്‍ സ്റ്റോമി ഡാനിയല്‍സ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാന്‍ 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ട്രംപ് 1.30 ലക്ഷം ഡോളര്‍ സ്റ്റോമിക്കു നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി എന്നുമാണ് കേസ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരായ സ്റ്റോമി, 2006-ല്‍ ലേക്ക് ടാഹോയിലെ ഗോള്‍ഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി പറഞ്ഞിരുന്നു. അന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. അതില്‍ അവസരം നല്‍കാമെന്നു വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് സ്‌റ്റോമി നല്‍കിയ മൊഴി.

2016ല്‍ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഈ കഥ തന്റെ ഓര്‍മ്മക്കുറിപ്പിന്റെ വില്‍പ്പനയ്ക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണമേറ്റെടുത്ത കീത്ത്് ഡേവിഡ്‌സണ്‍ പറഞ്ഞു. എന്നാല്‍, അതു പുറത്തുപറയാതിരിക്കാന്‍ ഡേവിഡ്‌സണും ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനും ഉടമ്പടിയുണ്ടാക്കി. അതനുസരിച്ചാണ് തനിക്ക് 1.30 ലക്ഷം ഡോളര്‍ നല്‍കിയതെന്നും സ്റ്റോമി പറഞ്ഞു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കല്‍കൂടി ഏറ്റുമുട്ടാനിരിക്കേയാണ് വിധി വന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com