ബെയ്റൂട്ട്: ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ലെബനാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടത്. 7 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ഇഗോസ് യൂണിറ്റില്‍ നിന്നുള്ളവരാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. നേരത്തെ ഇതേ യൂണിറ്റില്‍ നിന്നുള്ള ഓരാള്‍ മരിച്ചതായി സൈന്യം അറിയിച്ചിരുന്നു. ലെബനനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന എട്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തെക്കന്‍ ലെബനാനിലെ ഗ്രാമത്തില്‍ ഒരു കെട്ടിടത്തിനകത്ത് ഹിസ്ബുല്ല പോരാളികളുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും പരിക്കേറ്റ സൈനികരെ ചികിത്സിക്കാന്‍ മെഡിക്കല്‍ സംഘത്തോട് അങ്ങോട്ട് എത്താന്‍ ആവശ്യപ്പെട്ടതായും ഇസ്രായേല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ഇറാന് കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണ്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആണവോര്‍ജ കേന്ദ്രങ്ങളില്‍പ്പോലും ആക്രമണം നടന്നേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക