വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായി സംഗീതസംവിധാകന്‍ എ.ആര്‍ റഹ്മാന്റെ സംഗീത വിഡിയോ. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചിത്രീകരിച്ചത്. നവംബര്‍ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം നീക്കം കമല ഹാരിസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേഷ്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും ഈ വിഡിയോ ഗുണം ചെയ്യുമെന്നാണ് കണക്കൂകൂട്ടല്‍.
ഇന്ത്യന്‍-ആഫ്രിക്കന്‍ വംശജയായ ഹാരിസിനെ പിന്തുണക്കുന്ന ഏഷ്യയില്‍ നിന്നുള്ള പ്രധാന കലാകാരില്‍ ഒരാളാണ് 57കാരനായ റഹ്മാന്‍. 'ഈ പ്രകടനത്തിലൂടെ, എആര്‍ റഹ്മാന്‍ അമേരിക്കയിലെ പുരോഗതിക്കും പ്രാതിനിധ്യത്തിനും വേണ്ടി നിലകൊള്ളുന്ന നേതാക്കളുടെയും കലാകാരന്മാരുടെയും കോറസിലേക്ക് തന്റെ ശബ്ദം കൂടി ചേര്‍ത്തു'' വെന്ന് ഏഷ്യന്‍-അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലന്‍ഡേഴ്സ് (എഎപിഐ) വിക്ടറി ഫണ്ട് ചെയര്‍പേഴ്സണ്‍, ശേഖര്‍ നരസിംഹന്‍ പറഞ്ഞു. ''ഇത് കേവലം ഒരു സംഗീത പരിപാടി മാത്രമല്ല, ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഭാവിയിലേക്ക് ഇടപഴകാനും വോട്ടുചെയ്യാനുമുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റികള്‍ക്കുള്ള പ്രവര്‍ത്തനത്തിനുള്ള ആഹ്വാനമാണിതെ''ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക