വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ വംശജയും നാസ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ഉള്ള ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തില്‍ നിന്നും നിഗൂഢ ശബ്ദം കേള്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സഹയാത്രികനായ ബുച്ച് വില്‍മോറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'സോണാര്‍' പോലുള്ള ശബ്ദം എന്നാണ് അദ്ദേഹം പറയുന്നത്. ഓഗസ്റ്റ് 6ന് സ്റ്റാര്‍ലൈനര്‍ തിരികെ ഭൂ മിയിലേക്ക് വരാനിരിക്കുന്നതിനിടെയാണ് ഈ അപൂര്‍വ ശബ്ദം കേള്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍.
തകരാറിനെത്തുടര്‍ന്ന് ഇരുവരും ഇല്ലാതെയാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ തിരികെ എത്തുക. വിചിത്രമായ ശബ്ദത്തെക്കുറിച്ച് നാസയുടെ ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോളുമായി ബുച്ച് വില്‍മോര്‍ ബന്ധപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്റ്റാര്‍ലൈന്റെ സ്പീക്കറിലേയ്ക്ക് മൈക്രോ ഫോണ്‍ ഉയര്‍ത്തി ശബ്ദം കേള്‍പ്പിക്കുന്നതും അതിനെക്കുറിച്ച് വിവരിക്കുന്നതുമായ വിഡിയോയും ബഹിരാകാശ ശാസ്ത്രജ്ഞനായ ക്രിസ് ഹാര്‍ഡ്ഫീല്‍ഡ് എക്‌സിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ത്രസ്റ്ററിന്റെ കേടുപാടുകളും ഹീലിയം ചോര്‍ച്ചയും ഉള്‍പ്പെടെ ബഹിരാകാശ പേടകത്തിലെ വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയിരിക്കുകയാണ്. 2025 ഫെബ്രുവരിയില്‍ ഇരുവരേയും തിരിച്ച്കൊണ്ടുവരാനാണ്തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ നാസ വ്യക്തമാക്കിയിരുന്നു. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂളിലാവും ഇരുവരേയും തിരിച്ചെത്തിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ