പ്യോങ്യാങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ചഗാംങ് പ്രവിശ്യയില്‍ കനത്ത മഴയും തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ആയിരത്തോളം പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നലെയാണ് ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദുരന്തത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, ജോലിയിലെ കൃത്യവിലോപം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും ഭരണകൂടം അവരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ ടിവി ചോസുന്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ജൂലൈയിലെ മഹാപ്രളയത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയെന്ന് ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ