ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലേക്ക്. ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഡോവല്‍ രണ്ടു ദിവസം റഷ്യന്‍ തലസ്ഥാനത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഡോവല്‍ കൂടിക്കാഴ്ച നടത്തും. റഷ്യ- യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് ഡോവലിന്റെ സന്ദര്‍ശനമെന്നാണ് സൂചന.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റഷ്യയും യുക്രൈനും സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ഡോവലിന്റെ സന്ദർശനം. രാഷ്ട്രീയ, നയതന്ത്ര ചർച്ചകളിലൂടെ യുക്രൈൻ–റഷ്യ പ്രശ്ന പരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അറിയിച്ചിരുന്നു. രണ്ടര വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിന് അറുതി വരുത്താന്‍ ഇന്ത്യയുടെ മധ്യസ്ഥത നിര്‍ണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യ - യുക്രൈന്‍ സന്ദര്‍ശനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോണ്‍ വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്തിരുന്നു. മോസ്കോ സന്ദർശനത്തിനിടെ, അജിത് ഡോവൽ ബ്രിക്സ് രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിലും സംബന്ധിക്കും. ബ്രിക്സ് യോഗത്തിനിടെ റഷ്യ, ചൈന ദേശീയ ഉപദേഷ്ടാക്കളുമായും ഡോവൽ പ്രത്യേക ചർച്ച നടത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക