വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് രാജ്യം വിട്ടു, അഭയം നല്‍കുമെന്ന് സ്‌പെയിന്‍

തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് രാജ്യം വിട്ടു, അഭയം നല്‍കുമെന്ന് സ്‌പെയിന്‍
Published on
Updated on

കാരക്കാസ്: വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു. ജൂലൈയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് രാജ്യം വിട്ടു, അഭയം നല്‍കുമെന്ന് സ്‌പെയിന്‍
അജിത് ഡോവല്‍ മോസ്‌കോയിലേക്ക്; റഷ്യ- യുക്രൈന്‍ പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുത്ത് ഇന്ത്യ

ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയതിനെ തുടര്‍ന്ന് ജൂലൈ 30 മുതല്‍ ഗോണ്‍സാലസ് ഒളിവിലായിരുന്നു. പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ മത്സരത്തില്‍നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഗോണ്‍സാലസ് സ്ഥാനാര്‍ഥിയായത്. 52 ശതമാനം വോട്ടുകള്‍ നേടി മദൂറോ വിജയിച്ചതായി നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചതോടെ ഗോണ്‍സാലസ് വിമര്‍ശനവുമായി രംഗത്തെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗോണ്‍സാലസിന് അഭയം നല്‍കുമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. സ്പാനിഷ് സൈനിക വിമാനത്തില്‍ ഗോണ്‍സാലസ് യാത്ര തിരിച്ചിട്ടുണ്ടെന്നും വെനിസ്വേലക്കാരുടെ രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്പെയിന്‍ പ്രതിജ്ഞാബദ്ധമാണെന്നും നേരത്തെ അല്‍ബാരസ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com