400 പരീക്ഷണ പറക്കലുകള്‍ വിജയം; യുഎഇയുടെ ആകാശം കീഴടക്കാന്‍ പറക്കും ടാക്‌സികള്‍

ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി ആദ്യ എട്ട് മാസത്തിനുള്ളില്‍ 402 പരീക്ഷണ പറക്കലുകര്‍ നടത്തി
Air taxis in UAE: Over 400 test flights conducted
എയര്‍ ടാക്സി എക്‌സ്
Published on
Updated on

ദുബായ്: യുഎഇയില്‍ 2025ന്റെ തുടക്കം മുതല്‍ എയര്‍ ടാക്സി സേവനങ്ങള്‍ ലഭ്യമാകും. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ 'മിഡ്നൈറ്റ്' 400-ലധികം പരീക്ഷണ പറക്കലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.

ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി ആദ്യ എട്ട് മാസത്തിനുള്ളില്‍ 402 പരീക്ഷണ പറക്കലുകര്‍ നടത്തി, 400 ടെസ്റ്റ് റണ്ണുകള്‍ എന്ന ലക്ഷ്യം നാല് മാസം മുമ്പ് മറികടന്നു. എയര്‍ ടാക്സിയുടെ ഭാരം, പ്രകടന നിലവാരം തുടങ്ങിയവ വിലയിരുത്താനും ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്താനും പരീക്ഷണ പറക്കലുകള്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്ന് ആര്‍ച്ചര്‍ സിഇഒ യും സ്ഥാപകനുമായ ആദം ഗോള്‍ഡ്‌സ്റ്റെയിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Air taxis in UAE: Over 400 test flights conducted
'കാറ്റില്‍ വീഴാതെ ബൈക്ക് യാത്രികനെ കാത്ത് കാറുകള്‍'; വിയറ്റ്‌നാമില്‍ നിന്നൊരു കരുതല്‍ വിഡിയോ - വൈറല്‍

പറക്കും ടാക്‌സികള്‍ക്കായി രാജ്യത്ത് വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കാനും വിവിധ സ്ഥാപനങ്ങളുമായി യുഎഇ കമ്പനികളുമായി ഈ വര്‍ഷമാദ്യം ആര്‍ച്ചര്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം പകുതിയോടെ മൂല്യനിര്‍ണയത്തിനായി ആദ്യ പറക്കും ടാക്‌സി ആര്‍ച്ചര്‍ യുഎസ്. എയര്‍ ഫോഴ്സിന് കൈമാറിയിരുന്നു.

പൈലറ്റ് ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ദുബായ്-അബുദാബി യാത്രാസമയം 90 മിനിറ്റില്‍നിന്ന് 10 മുതല്‍ 20 മിനിറ്റായി കുറയും. ഇതിനായി ഏകദേശം 800 ദിര്‍ഹം മുതല്‍ 1500 ദിര്‍ഹം വരെയാണ് യാത്രാനിരക്ക് കണക്കാക്കുന്നത്. ഒരു എമിറേറ്റിനുള്ളിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ 300 മുതല്‍ 350 ദിര്‍ഹം വരെയുമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com