ഹാനോയ്: വീശിയടിച്ച യാഗി ചുഴലിക്കാറ്റ് വടക്കന്‍ വിയറ്റ്‌നാമില്‍ വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ക്വാങ് നിന്‍, ഹൈഫോംഗ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ ടെലികമ്മ്യൂണിക്കേഷനെയും വൈദ്യുതി വിതരണത്തെയും ഇത് ബാധിച്ചതായി സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
വിയറ്റ്‌നാമില്‍ കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 21 പേര്‍ മരിക്കുകയും 229 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ദുരന്തത്തിനിടെ, ഐക്യവും മനുഷ്യത്വവും വിളിച്ചോതുന്ന ഒരു പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശക്തമായ കാറ്റില്‍ പെടാതിരിക്കാന്‍ ബൈക്കിന്റെ ഇരുവശവും കാറുകള്‍ നിര്‍ത്തി ബൈക്ക് യാത്രക്കാരനെ സംരക്ഷിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്. പിന്നിലുള്ള വാഹനങ്ങളും ബൈക്ക് യാത്രക്കാരന് സംരക്ഷണം ഒരുക്കുന്നുണ്ട്.
മറ്റൊരു വിഡിയോയില്‍ നിരവധി ഇരുചക്രവാഹനങ്ങളെ ഇത്തരത്തില്‍ വലിയ വാഹനങ്ങള്‍ സംരക്ഷിക്കുന്നതും കാണാം. 'യാഗി ചുഴലിക്കാറ്റ് വിയറ്റ്നാമില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചെങ്കിലും, വേറിട്ടുനില്‍ക്കുന്നത് നമ്മുടെ ജനങ്ങളുടെ അവിശ്വസനീയമായ ഐക്യവും പ്രതിരോധവുമാണ്. ഏതു കഷ്ടപ്പാടിലും ഞങ്ങള്‍ എപ്പോഴും ഒരുമിച്ച് പോകാന്‍ തീരുമാനിക്കുന്നു. ഒരു കൈ കൊടുക്കുന്നു, ഒരു നിമിഷം പങ്കിടുന്നു. ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ യഥാര്‍ത്ഥ ശക്തി കാണിക്കുന്നു.'- വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക