പ്രവാസികള്‍ക്ക് ആശ്വാസം; സൗദി അറേബ്യയിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരത്ത് നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് നേരിട്ട് സര്‍വീസ് ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.
AI Express launches new flight connecting Thiruvananthapuram with Riyadh
എയര്‍ ഇന്ത്യ എക്‌സ്പ്രസ്എക്‌സ്
Published on
Updated on

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലെ റിയാദിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പ്രവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ തുടങ്ങുന്നതെന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(ടിയാല്‍) അറിയിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഓണസമ്മാനമായാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സെപ്റ്റംബര്‍ 9ന് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചതെന്ന് ടിയാല്‍ പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

AI Express launches new flight connecting Thiruvananthapuram with Riyadh
‌‌കമലയും ട്രംപും നേർക്കുനേർ; ആദ്യ ടെലിവിഷൻ സംവാദം ഇന്ന്

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 521 എന്ന വിമാനം എല്ലാ തിങ്കളാഴ്ചയും രാത്രി 7. 55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10. 40 ന് റിയാദിലെത്തും. തിരിച്ച് IX 522 വിമാനം അതേദിവസം രാത്രി 11.20 ന് റിയാദില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 7.30 ന് തിരുവനന്തപുരത്തെത്തുമെന്നും ടിയാല്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് നേരിട്ട് സര്‍വീസ് ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com