മെല്‍ബണ്‍: കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായ പരിധി ഏര്‍പ്പെടുത്തുന്നതിനുള്ള നിയമനിര്‍മാണം നടത്തുമെന്ന് ഓസ്‌ട്രേലിയ. 14,15,16 എന്നീ വയസുകളിലേതെങ്കിലുമായിരിക്കും പ്രായ നിബന്ധന ഏര്‍പ്പെടുത്തുക. എന്നാല്‍ പ്രായം എങ്ങനെ കണക്കാക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന സാങ്കേതിക വിദ്യ ഉടന്‍ പരീക്ഷിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പറഞ്ഞു.
യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പ്രായനിബന്ധന കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിയമ നിര്‍മാണത്തിന് ആലോചിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അടുത്ത വര്‍ഷം മെയ് മാസത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ വാഗ്ദ്ധാനം. ഓണ്‍ലൈന്‍ ചതികളില്‍ നിന്നും തങ്ങളുടെ കുട്ടികളെ രക്ഷിക്കണമെന്ന് നിരന്തരം രക്ഷിതാക്കള്‍ ആവശ്യപ്പെടുന്ന സാഹചര്യവും ഓസ്‌ട്രേലിയയില്‍ ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക