വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപുമായുള്ള സംവാദത്തിനിടെ കമല ഹാരിസ് ധരിച്ച കമ്മലിനെ ചൊല്ലി വിവാദം. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കമ്മലാണ് കമല ഹാരിസ് ധരിച്ചിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായുള്ള ചര്‍ച്ച.
സംവാദത്തിനിടയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഇതില്‍ ഘടിപ്പിരിക്കുന്ന ബ്ലൂ ടൂത്ത് വഴി നല്‍കാന്‍ കഴിയുന്നതാണെന്നും ചിലര്‍ പറയുന്നു. ജര്‍മന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ നോവയുടെ എച്ച് 1 ഓഡിയോ കമ്മലുകളാണ് കമല ഹാരിസ് ധരിച്ചിരുന്നതെന്നാണ് വലതുപക്ഷ പ്രവര്‍ത്തകരും ആരോപിക്കുന്നത്. വയര്‍ലെസ് ഇയര്‍ പീസുകളാണ് ഇതെന്നും ഇതുവഴി ആശയവിനിമയം വളരെ എളുപ്പമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ കമ്മലുകള്‍ കമല ഹാരിസ് ഇടക്കിടെ ധരിക്കാറുണ്ടെന്നും ചിലര്‍ കണ്ടെത്തി. 2020ല്‍ ബൈഡനും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള സംവാദത്തിലും ബൈഡന്‍ ബ്ലൂ ടൂത്ത് ഉള്ള ഇയര്‍പീസ് ധരിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് ആരോപണത്തെ ബൈഡന്‍ ശക്തമായി എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക